ആ ദിവസം രാവിലെ ഉണരുമ്പോളേ അറിയാം പ്രകൃതിയില്‍ നിറഞ്ഞു നില്‍്ക്കുന്ന സൗരഭ്യം...
കാപ്പികള്‍ പൂക്കുന്ന ദിനം.....
ഭൂമി മുഴുവന്‍് അതിന്റെ പരിമളം നിറഞ്ഞു നില്‍ക്കുകയാണെന്ന് തോന്നും.
എല്ലാ കാപ്പിച്ചെടികളും പൂക്കുന്നതു ഒരേ ദിവസമാണ്.
ആ ദിവസം എല്ലാ ചെടികളും ഒരുമിച്ചെങ്ങനെ പൂക്കുന്നു എന്ന ചിന്ത അന്നും ഇന്നും കൗതുകം ഉണര്‍ത്താറുണ്ട്.
സ്കൂളിലേക്കുള്ള വഴിയേ പൂക്കള്‍ പറിച്ചു കൈ നിറയെയും ബാഗിലും കൂട്ടി വക്കും.
അതിന്റെ മണം ഒരിക്കലും മായരുതേ എന്ന് ആഗ്രഹിക്കും.
വൈകിട്ട് ആകുമ്പോഴേക്കും സൗരഭ്യം കുറഞ്ഞു തുടങ്ങും.
പിറ്റേന്ന് രാവിലെ ആകുമ്പോഴേക്കും പൂക്കള്‍ കൊഴിഞ്ഞു തുടങ്ങും. ഒറ്റ ദിവസ്സമാണ് ആയുസ്സ്.
അതിനുള്ളില്‍ ഭൂമിയെ സ്വന്തം പരിമളത്താല്‍് സൗരഭ്യവതിയാക്കി മടക്കം....
കശുമാവുകള്‍് അവിടെ കുറവാണെങ്കിലും വീടുകള്‍ തോറും ഒന്നോ രണ്ടോ മരങ്ങള്‍ കാണാറുണ്ട്.
മുറ്റത്തു കൂട്ടുന്ന തീയില്‍ കശുവണ്ടികള്‍ ചുട്ടു തിന്നുന്നത് ആ നാളുകളിലെ വല്യ സന്തോഷങ്ങളില്‍ ഒന്നായിരുന്നു.
അതിന്റെ കറ പറ്റി മുഖത്ത് ഉണ്ടാകാറുള്ള പാടുകള്‍ പതിവായിരുന്നു.
എന്തെന്ന് അറിയില്ല മുതിര്‍ന്നവര്‍ പറയുമായിരുന്നു മഴ പെയ്തു കഴിയുമ്പോഴാണ് കശുവണ്ടി ചുടേണ്ടതെന്നു്.
വേനലിനൊടുവില്‍് മഴ പെയ്യുന്ന ദിവസം.
ഉണങ്ങിയ മണ്ണില്‍ പുതുമഴ പെയ്യൂമ്പോള്‍ ഉണരുന്ന സൗരഭ്യം.
മഴ പാറി..നനഞ്ഞ ഭൂമിയും പുതുമഴയുടെ ലഹരി പിടിപ്പിക്കുന്ന സുഗന്ധവും പിന്നെ ഓരോ വീടുകളില്‍ നിന്നും കശുവണ്ടി ചുടുമ്പോള്‍ പടരുന്ന കൊതി പിടിപ്പിക്കുന്ന മണവും.
രണ്ടും ഇട കലര്‍ന്നു ഒന്നായി വായുവില്‍ പടര്‍ന്ന്...
കുരുമുളകു പാകമായി വിളവെടുക്കുന്ന മാസം.
സഹായത്തിനു എത്തിയിരുന്ന എട്ടു പത്തു ജോലിക്കാര്‍.
പഴയ കൈലിമുണ്ടുകള്‍ കെട്ടി പുറത്തു തൂക്കിയ സഞ്ചികളുമായി കൊടികള്‍ തോറും ഏണി വച്ചു കയറി... രാവിലെ മുതല്‍ മുളകു പറിക്കല്‍....
ആരെങ്കിലും ഒരാള്‍ അതു ചുമന്നു അടുക്കള വശത്തെ തിണ്ണയില്‍ കൂട്ടൂം.
മൂന്നു മണിയോടെ എല്ലാവരും പറമ്പില്‍ നിന്നും തിരികെ.
പിന്നെ മുളകു മെതിക്കല്‍.
ആദ്യം കൂട്ടിയിട്ടിക്കുന്ന മുളകെല്ലാം നിരത്തി അതിനു മുകളിലൂടെ അപ്പോള്‍ പാടുന്ന ഒരു പാട്ടിനൊപ്പിച്ച് ഒരുമിച്ചുള്ള ചുവടു വയ്ക്കല്‍.
പിന്നെ ഉതിര്‍ന്ന മുളക് ചണ്ടിയില്‍ നിന്നും വേര്‍തിരിച്ചു മാറ്റി, മിച്ചമുള്ളവയ്ക്കായി ചണ്ടി കൂട്ടി ഇട്ടുള്ള മെതിക്കല്‍.
പരിസരം നിറയുന്ന പച്ച കുരുമുളകിന്റെ സുഗന്ധം...
സ്കൂളിലെക്കു ഒന്നര കിലോമീറ്ററോളം നടക്കണം.
പോകുന്നതും വരുന്നതും ആ ഭാഗത്തു നിന്നും ഉള്ള എല്ലാവരോടും ഒപ്പം ഒരു സൈന്യമായിട്ടു്.
കുറെ കാത്തു നിന്നിട്ടും എത്താതേ വരുന്നവര്‍ക്കായി, മുന്‍പേ പറഞ്ഞു വച്ചിരിക്കുന്ന സ്ഥലത്തു ഒരു ഇലയും അതിന്റെ മേലൊരു കല്ലും വച്ചു, കാത്തു നില്‍പ്പിനു ശേഷം നടന്നു എന്ന് അടയാളം കൊടുത്തിരുന്ന ദിനങ്ങള്‍.
ദിവസത്തിനൊടുവില്‍ അന്നത്തെ ഓട്ടത്തിന്റെയും കളിയുടെയും ഭാഗമായി ഒരു മുറിവോ പരുക്കോ ഇല്ലാതെ തിരിച്ചു പോയിരുന്ന ദിനങ്ങള്‍ ചുരുക്കം.
എല്ലാ മുറിവുകള്‍ക്കും ഒരേ ഒരു മരുന്ന്...
കമ്മ്യൂണിസ്റ്റു പച്ചയുടെ തളിരിലകള്‍ ഞരടി മുറിവില്‍ ഇറ്റിക്കുന്ന നീരും, അതിന്റെ മെലേ വയ്ക്കാന്‍ തൈ തെങ്ങിന്റെ പോളയില്‍ നിന്നും ചുരണ്ടിയെടുക്കുന്ന പൊടിയും.
മുറിവും കൈകളും പിന്നെ ഇട്ടിരിക്കുന്ന ഉടുപ്പും എല്ലാം അതിന്റെ സൗരഭ്യത്തില്‍....
20 comments:
എഴുത്ത് കൊള്ളാം.
വാസ്തവം.
എല്ലാം മനസ്സിലേക്കെത്തുന്നു വരികളിലൂടെ.
ഹലോ ദീപ്തി
എല്ലാ അനുഗ്രഹങ്ങളും നേരുന്നു.
ജെ പി അങ്കിള്‍
തൃശ്ശിവപേരൂര്‍
ശ്രീ...
വരവിനും അഭിപ്രായത്തിനും ഒരുപാടു നന്ദി..
അനില്‍@ബ്ലോഗ്...
വരികള്‍ ഓര്‍മ്മകള്‍ ഉണര്‍ത്തി എന്നു അറിഞ്ഞതില്‍ സന്തോഷം..അഭിപ്രായത്തിനു നന്ദി...
ജെപി. അങ്കിള്‍..
അനുഗ്രഹങ്ങള്‍ക്കു നന്ദി...
ബാല്യകാലത്തിലേക്കു കൊണ്ടു പോയ നല്ല പോസ്റ്റ്
കഴിഞ്ഞകാലങ്ങൾ ഗന്ധമായി,സ്പർശമായി തിരിച്ചുവരുന്നു.... നല്ലപോസ്റ്റ്.
കാപ്പിപ്പൂ..
കുരുമുളക്..
കശുവണ്ടി..
കമ്മ്യൂണിസ്റ്റുപച്ച...
മുറിവുണക്കുന്ന നാട്ടുസൂത്രങ്ങൾ...
'ഒരുനാട്ടിടവഴിയിലൂടൽപ്പം നടന്നു...'
----------------------------
ഒരോ പോസ്റ്റും വളരെ വളരെ നന്നായിരിക്കുന്നു.. നിന്നിലെ കലാകാരിയെ കാണാന്‍ സാധിച്ചതില്‍ വളരെ വളരെ സന്തോഷം .. ബിനിത
ഓര്‍മ്മകള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു..:)
lakshmy...താരകൻ...സൂരജ്...Binitha..Rare Rose...
ഈ വഴി കടന്നു വന്നതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും മനസ്സു നിറഞ്ഞ നന്ദി..
ormakalkkenthu sugantham ...
Naatidavazhikaliloode manassonnu karangi.. puthumazhayude gandham manassine madhippichu kadannu pooyi..
kooduthal post ukalkaayi kaathirikunnu..
ഈ സുരഭില ഓര്‍മ്മതന്‍ ചുരുള്‍ നിവര്‍ത്തിയ വരികള്‍ക്ക് നന്ദി :)
some i am feeling .....like,.. no dear i am not able to write taht feelings.....
Ellam nannayittu varunundu..
Keep gng dear friend...
Deepthy ,
super . 3 times gone through your all writings, how sweet memories and what way you express it . fantastic . keep it up . wish you all the best .
I am so happy to meet you after a long time . I never realize that you have a mind like this and you are down to earth . you are in my friends list .
By
Binoj
കാപ്പി; കശുവണ്ടി, കുരുമുളക്, കമ്മ്യുനിസ്റ്റ് പച്ച.....
ഒരു നിമിഷം കുട്ടിക്കാലത്തേക്കും വയനാട്ടിലേക്കും പോയി വന്നു.
ആശം സകൾ
അതൊരു കാലം! ഇന്നതൊക്കെ പോയ് മറഞ്ഞു. നാം 'പുരോഗതി'യുടെ പാതയിലാണ്.എങ്കിലും 'നൊസ്റ്റാള്‍ജിയ' നമുക്കു സ്വന്തം.
ഓര്‍മ്മയിലെ സൌരഭ്യങ്ങള്‍ ഒരു ബാല്യകാല സ്മരണയാണല്ലേ. നന്നായിട്ടുണ്ട്.
കാപ്പിച്ചെടിയുടെ പൂവിന്റെ ഗന്ധവും, കുരുമുളക് മെതിക്കുമ്പോളുണ്ടാകുന്ന മണവുമെല്ലാം.
എന്നെ ആ നാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയ പോലെ തോന്നുന്നു.
തൃശ്ശൂര്‍ക്കാര്‍ക്ക് ലഭിക്കാത്ത സൌരഭ്യങ്ങളാണിതെല്ലാം.
കാപ്പിയും, കുരുമുളകുമെല്ലാം.
ഇനിയും എഴുതൂ ഇത്തരം അനുഭവങ്ങള്‍
വരൂ തൃശ്ശൂരിലേക്ക് ആനകളെ കാണാന്‍.
the man to walk,
വരവിനും അഭിപ്രായത്തിനും നന്ദി..
Jijin chetta,
സന്തോഷം കേട്ടോ..
മയൂര,
ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ഡോണ..
shallet,
:)
Jincy,
Sure പ്രിയ കൂട്ടുകാരി
Binoj,
കണ്ടു മുട്ടിയതില്‍ ഒത്തിരി സന്തോഷം കൂട്ടുകാരാ..എഴുതിയത് എല്ലാം ഇഷ്പെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം..
വയനാടന്‍,
മനസ്സിലാകുന്നു വയനാടന്‍.. നമ്മുടെ നാടുകള്‍ക്ക് കുറെ ഏറെ സാമ്യങ്ങള്‍ ഉണ്ട്.. അഭിപ്രായത്തിനു നന്ദി..
khader patteppadam,
അതെ. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും nostalgic ആകാമല്ലോ അല്ലെ ? അഭിപ്രായത്തിനു നന്ദി..
ജെപി. uncle,
തൃശ്ശൂരിലെ ആനകളെ കാണാന്‍ ഒരിക്കല്‍ വരുന്നുണ്ട്...:) അഭിപ്രായത്തിനു നന്ദി അങ്കിള്‍.
Post a Comment